Friday, November 23, 2018

സ്നേഹാദരം

സന്നദ്ധ സേവന പ്രവർത്തനത്തിന് സ്നേഹാദരം  

 സ്കൂളിൻറെ സേവനപാതയിൽ കൈത്താങ്ങായി ഏഴരക്കൊല്ലം പ്രവർത്തിച്ച സ്കൂൾ പ്രിൻസിപ്പൽ രാധാകൃഷ്ണൻ സാറിനും ഏഴുകൊല്ലം സേവനം അർപ്പിച്ച ,മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് കരസ്ഥമാക്കിയ പ്രകാശ് ബാബു സാറിനും ,രണ്ടു വർഷക്കാലം എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആയിരുന്ന പുഷ്പമണി ടീച്ചർക്കും സ്നേഹാദരം നൽകി ആദരിച്ചു.

മാതൃദിനം


അമ്മിഞ്ഞ പാലിൻ മധുരിയോടെ 'അമ്മ' മനസ്സ് 

മാതൃ ദിനത്തിൻറെ മേന്മ വിളിച്ചോതിക്കൊണ്ട് നടത്തിയ അമ്മയെ ആദരിക്കൽ ചടങ്ങിൽ സജീവ  പങ്കാളിത്തം അറിയിച്ചുകൊണ്ട്‌ എൻ എസ് എസ് വോളണ്ടിയേഴ്‌സ് .  പി ടി എ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് ,എസ് എസ് ജി ചെയർമാൻ ,എസ് എം സി ചെയർമാൻ ,നാട്ടുകാർ എന്നിവരും  പ്രത്യേക സാന്നിധ്യം അറിയിച്ചു .

 

പ്രമേഹ നടത്തം

പ്രമേഹ ദിനത്തിൽ ആരോഗ്യത്തിലേക്ക് നടന്ന് 

 
  
പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ പതിനാലാം  തിയതി നടന്ന പ്രമേഹ ദിന നടത്തത്തിൽ പ്രിൻസിപ്പൽ ഡോ.ജോൺ ജോഫി സർ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു .പി ടി എ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് ,എസ് എസ് ജി ചെയർമാൻ ,എസ് എം സി ചെയർമാൻ ,നാട്ടുകാർ എന്നിവർ സജീവസാന്നിധ്യം അറിയിച്ചു .

Thursday, November 22, 2018

പാഥേയം

പാവങ്ങളോടൊപ്പം ഒരുനേരം 

 ഒരുന്നേരത്തെ അന്നത്തിനായി വലയുന്നവർക്കായി ഒരു ചെറുതിരിനാളം പകർന്ന് വോളണ്ടിയേഴ്‌സ് തൃശൂർ തേക്കിൻകാട് മൈതാനത്തെ തെരുവോരങ്ങളിൽ ഭിക്ഷയാചിക്കുന്നവർക്ക് പൊതിച്ചോറ് നൽകുന്നു .

പൈതൃകം തേടി

ചരിത്ര സാക്ഷികളായ പിതൃക്കളെ തേടി ...

ചരിത്ര വഴിമാറിപ്പോയ താളുകളിലൂടെ തിരികെ നടന്ന് വേലൂർ ആർ എസ് ആർ വി എച്ച് എസ് എസിലെ ,എൻ എസ് എസ് വോളണ്ടിയേഴ്‌സ് .

കേരള പിറവി

നവംബർ -1 മലയാള ദിനാഘോഷം 
 
മാതൃ ഭാഷ അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാതൃ ഭാഷയുടെ പ്രാധാന്യം ജനഹൃദയങ്ങളിൽ ഉണർത്തുവാൻ മലയാളികളുടെ മാതൃ ദിനം ആഘോഷിച്ച് വേലൂർ ആർ  എസ്‌ ആർ വി എച്ച് എസ് എസ് .മലയാള ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ഉദ്‌ഘാടന കർമ്മം നിർവഹിച്ച് സാഹിത്യക്കാരൻ പ്രസാദ് കേച്ചേരിയുംഅധ്യക്ഷസ്ഥാനം നിർവഹിച്ച് പ്രിൻസിപ്പൽ ഡോ.ജോൺ ജോഫി സാറും .

Wednesday, November 14, 2018

സാമൂഹ്യ സുരക്ഷ

നാടിന്റെ നന്മക്കായി കൈകോർത്ത് ....

നാടിന്റെ നന്മക്കായി കൈകോർക്കാൻ എൻ എസ് എസ് വോളണ്ടീയേർസിനെ ഒരുക്കി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി ആർ ഷോബി നയിച്ച സാമൂഹ്യ സുരക്ഷ ക്ലാസ് .

Monday, November 12, 2018

സ്‌ത്രീ സുരക്ഷയും നിയമ സാക്ഷരതയും

 സ്ത്രീകളുടെ അവകാശങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് സിവിൽ പോലീസ് ഓഫീസർ ശ്രീ മതി ഇന്ദു പി എൻ

ത്രിദിന ക്യാമ്പിന്റെ ഭാഗമായി നടന്ന സ്‌ത്രീ സുരക്ഷയെന്ന വിഷയത്തെ ആധാരമാക്കി സിവിൽ പോലീസ് ഓഫീസർ ശ്രീമതി ഇന്ദു പി എൻ  ക്ലാസ്സെടുത്തു.

നിയമ സാക്ഷരതയെ മുൻനിർത്തി സിവിൽ പോലീസ് ഓഫീസർ പ്രവീൺ കുമാർ സാർ 

നിയമത്തിൽ അധിഷ്ഠിതമായ പുതു തലമുറയെ വാർത്തു കൊണ്ട് സിവിൽ പോലീസ് ഓഫീസർ പ്രവീൺ കുമാർ സാർ നയിച്ച നിയമ സാക്ഷരത ക്ലാസ് 

 

നടക്കാം ആരോഗ്യത്തിലേക്ക്

തൃദിന ക്യാമ്പിൽ ആരോഗ്യത്തിലേക്ക് ചുവടുവച്ച് .....

ത്രിദിന ക്യാമ്പിനോടനുബന്ധിച്ച് യോഗാചാര്യ ഷീല ടീച്ചർ നയിച്ച യോഗാ പരിശീലനത്തിൽ സജീവമായി പങ്കെടുത്ത് എൻ എസ് എസ് വോളണ്ടീയേർസ്