Saturday, January 18, 2020

പ്ലാസ്റ്റിക് നിർമാർജനം  

1 / 1 / 20 പ്ലാസ്റ്റിക് നിർമാർജനത്തോടനുബന്ധിച്ച സ്കൂൾ പരിസരത്തുള്ള കടകളിൽ പേപ്പർ കവർ വിതരണം ചെയ്‌തു .

Friday, January 17, 2020

മെഡിക്കൽ ക്യാമ്പ്

സൗജന്യ ദന്ത പരിശോധന ക്യാമ്പ്

20/ 11/ 2019 സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സങ്കടിപ്പിച്ചു .I D A തൃശൂർ ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു ക്യാമ്പ്  സങ്കടിപ്പിച്ചത് .പി ടി എ പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു.

പ്രേമേഹ റാലി

14 / 11 / 19 പ്രേമേഹ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സും റാലിയും നടത്തി .പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ടി ആർ ഷോബി ചേട്ടൻ ഫ്ലാഗ്ഗ് ഓഫ് ചെയ്‌തു .                                                                                                                                                

കരിയർ ഗൈഡൻസ്

മാനസിക വളർച്ചക്കായി.........

7 / 11/ 2019 റവ.സിസ്റ്റർ ഷെറിൻ മരിയയുടെ നേത്രത്വത്തിൽ മാനസികാരോഗ്യത്തെ പറ്റി ക്ലാസ്സെടുത്തു.വളരെ ഉന്മേഷദായകമായ ക്ലാസ്സ് എല്ലാ വോളണ്ടീയേഴ്സും പങ്കെടുത്തു.

സ്‌നേഹസമ്മാനം

ശിശു ദിനം 


14 / 11 / 19 ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ സ്നേഹസമ്മാനം എന്ന പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ ചന്ദ്രൻ ,പ്രിൻസിപ്പാൾ ഡോക്ടർ ജോൺ ജോഫി സർ , പ്രോഗ്രാം ഓഫീസർ ,എൻ എസ് എസ് വോളണ്ടിയേഴ്‌സ്   എന്നിവർ പങ്കെടുത്തു .                                                                  

ത്രിദിന ക്യാമ്പ്

ത്രിദിന സഹവാസ ക്യാമ്പ് 

 

25 ,26 ,27-12 -2019ഗവ രാജാ സർ രാമവർമ്മ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്‌കീം വോളണ്ടീയേർസ് ത്രിദിന സഹവാസ ക്യാമ്പ് നടത്തി.ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പി എ സി അംഗം വേണുഗോപാൽ സർ ,പി ടി എ അംഗങ്ങൾ ,വാർഡ് മെമ്പർ ,പ്രിൻസിപ്പൽ എന്നിവർ പങ്കെടുത്തു.

Thursday, January 16, 2020

ലോക എയിഡ്സ് ദിനം

 2 / 12 / 19 ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണം നടത്തി .പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്‌തു .വൈസ് പ്രിൻസിപ്പാൾ ഷക്കീല ടീച്ചർ ബോധവൽക്കരണ ക്ലാസ്സ് നടത്തി .റാലി പ്രിൻസിപ്പാൾ ഫ്ലാഗ് ഓഫ് ചെയ്‌തു .                                                                                                                                 

ജീവിത ശൈലി രോഗങ്ങളും പ്രതിവിധിയും

 

4 / 12 / 19 ജീവിത ശൈലി രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തിൽ  ഡോക്ടർ ആനന്ദ് സർ ക്ലാസ്സ് എടുത്തു .പ്രിൻസിപ്പാൾ ജോൺ ജോഫി സർ ഉദ്ഘാടനം ചെയ്‌തു .                                                                      

 കരിയർ ഗൈഡൻസ് ക്ലാസ്സ് 


22 / 11 / 19 കരിയർ ഗൈഡൻസ് ക്ലാസ്സ് പ്രിൻസിപ്പാൾ ജോൺ ജോഫി സർ +2 വൊളണ്ടിയേഴ്‌സിനായി നടത്തി .                                                                                                                                                

ദന്ത പരിശോധന ക്യാമ്പ് 

 

20/ 11 / 19 സൗജന്യ ദന്ത പരിശോധന ക്യാമ്പ് ഐ ഡി എ ബ്രാഞ്ചുമായി  സഹകരിച്ച് സംഘടിപ്പിച്ചു .പി ടി എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്‌തു                                                              

                                          

Monday, January 13, 2020

വയോജനാദരം


 വയോജനങ്ങൾ നാടിൻറെ സമ്പത്ത് 

 

 

  5 / 10 / 19 ഗാന്ധിസ്‌മൃതിയോടനുബന്ധിച്ച്  വേലൂർ പഞ്ചായത്തിലെ മുത്തശ്ശന്മാരെയും  മുത്തശ്ശിമാരെയും അനുമോദിച്ചു.പഞ്ചായത്ത് പ്രസിഡൻറ് , പി ടി എ പ്രസിഡൻറ്,  പ്രിൻസിപ്പൽ ഡോ .ജോൺ ജോഫി സർ തുടങ്ങിയവർ സംസാരിച്ചു. 

ഗാന്ധിസ്‌മൃതി @ 150  

 

ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മദിനാഘോഷം സ്കൂൾ തലത്തിൽ നടത്തി.14 / 10 / 19 , ഗാന്ധി സ്‌മൃതിയെന്ന പരിപാടി സൂര്യൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഗാന്ധി സ്മരണകൾ കോർത്തിണക്കി ഗിരീശൻ മാസ്റ്റർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒട്ടേറെ പരിപാടികൾ അരങ്ങേറി. 

Tuesday, January 7, 2020

പാഠം ഒന്ന് പാടത്തേക്ക്

 

26/9/19 കേരളസംസ്ഥാന കാർഷികവികസന ക്ഷേമവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പുമായി സംയോജിച്ച് പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം കൃഷി ഓഫീസർ ശ്രീ മനോജ് കുമാർ നിർവ്വഹിച്ചു.സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ജോൺ ജോഫി സർ,നെൽകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും നെല്ലിന്റെ മഹാത്മ്യത്തെക്കുറിച്ചും സംസാരിച്ചു .കൃഷി ഓഫീസർ മനോജ് കുമാർ സർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . സ്കൂൾ അധ്യാപകർ , എൻ എസ് എസ്  വോളന്റീർസ്  എന്നിവരുടെ സാന്നിധ്യം  കൊണ്ട്  അനുഗ്രഹീതമായിരുന്നു സദസ്സ് .  

Monday, January 6, 2020

ഗാന്ധി ക്വിസ്

ഗാന്ധി ക്വിസ് 

  സ്‌കൂൾ തല ഗാന്ധി ക്വിസ് നടത്തി .2 / 9 / 19 വടക്കാഞ്ചേരി ക്ലസ്‌റ്റർ ഗാന്ധി ക്വിസ്‌ മത്സരം ഗവ .ആർ .എസ് .ആർ .വി . എച്ച് എസ് എസ് വേലൂരിൽ വെച്ച് നടത്തി .11 സ്‌കൂളുകൾ പങ്കെടുത്തു . പ്രിൻസിപ്പാൾ ഉദ് ഘാടനം ചെയ്‌തു .മറ്റു സ്‌കൂളുകളിൽ നിന്നുള്ള പി .ഒ മാർ പങ്കെടുത്തു .