Thursday, January 16, 2020

ജീവിത ശൈലി രോഗങ്ങളും പ്രതിവിധിയും

 

4 / 12 / 19 ജീവിത ശൈലി രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തിൽ  ഡോക്ടർ ആനന്ദ് സർ ക്ലാസ്സ് എടുത്തു .പ്രിൻസിപ്പാൾ ജോൺ ജോഫി സർ ഉദ്ഘാടനം ചെയ്‌തു .                                                                      

 കരിയർ ഗൈഡൻസ് ക്ലാസ്സ് 


22 / 11 / 19 കരിയർ ഗൈഡൻസ് ക്ലാസ്സ് പ്രിൻസിപ്പാൾ ജോൺ ജോഫി സർ +2 വൊളണ്ടിയേഴ്‌സിനായി നടത്തി .                                                                                                                                                

ദന്ത പരിശോധന ക്യാമ്പ് 

 

20/ 11 / 19 സൗജന്യ ദന്ത പരിശോധന ക്യാമ്പ് ഐ ഡി എ ബ്രാഞ്ചുമായി  സഹകരിച്ച് സംഘടിപ്പിച്ചു .പി ടി എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്‌തു                                                              

                                          

Monday, January 13, 2020

വയോജനാദരം


 വയോജനങ്ങൾ നാടിൻറെ സമ്പത്ത് 

 

 

  5 / 10 / 19 ഗാന്ധിസ്‌മൃതിയോടനുബന്ധിച്ച്  വേലൂർ പഞ്ചായത്തിലെ മുത്തശ്ശന്മാരെയും  മുത്തശ്ശിമാരെയും അനുമോദിച്ചു.പഞ്ചായത്ത് പ്രസിഡൻറ് , പി ടി എ പ്രസിഡൻറ്,  പ്രിൻസിപ്പൽ ഡോ .ജോൺ ജോഫി സർ തുടങ്ങിയവർ സംസാരിച്ചു. 

ഗാന്ധിസ്‌മൃതി @ 150  

 

ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മദിനാഘോഷം സ്കൂൾ തലത്തിൽ നടത്തി.14 / 10 / 19 , ഗാന്ധി സ്‌മൃതിയെന്ന പരിപാടി സൂര്യൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഗാന്ധി സ്മരണകൾ കോർത്തിണക്കി ഗിരീശൻ മാസ്റ്റർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒട്ടേറെ പരിപാടികൾ അരങ്ങേറി. 

Tuesday, January 7, 2020

പാഠം ഒന്ന് പാടത്തേക്ക്

 

26/9/19 കേരളസംസ്ഥാന കാർഷികവികസന ക്ഷേമവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പുമായി സംയോജിച്ച് പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം കൃഷി ഓഫീസർ ശ്രീ മനോജ് കുമാർ നിർവ്വഹിച്ചു.സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ജോൺ ജോഫി സർ,നെൽകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും നെല്ലിന്റെ മഹാത്മ്യത്തെക്കുറിച്ചും സംസാരിച്ചു .കൃഷി ഓഫീസർ മനോജ് കുമാർ സർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . സ്കൂൾ അധ്യാപകർ , എൻ എസ് എസ്  വോളന്റീർസ്  എന്നിവരുടെ സാന്നിധ്യം  കൊണ്ട്  അനുഗ്രഹീതമായിരുന്നു സദസ്സ് .  

Monday, January 6, 2020

ഗാന്ധി ക്വിസ്

ഗാന്ധി ക്വിസ് 

  സ്‌കൂൾ തല ഗാന്ധി ക്വിസ് നടത്തി .2 / 9 / 19 വടക്കാഞ്ചേരി ക്ലസ്‌റ്റർ ഗാന്ധി ക്വിസ്‌ മത്സരം ഗവ .ആർ .എസ് .ആർ .വി . എച്ച് എസ് എസ് വേലൂരിൽ വെച്ച് നടത്തി .11 സ്‌കൂളുകൾ പങ്കെടുത്തു . പ്രിൻസിപ്പാൾ ഉദ് ഘാടനം ചെയ്‌തു .മറ്റു സ്‌കൂളുകളിൽ നിന്നുള്ള പി .ഒ മാർ പങ്കെടുത്തു .