Wednesday, September 26, 2018

കാവലാൾ

ലഹരിക്കെതിരായി അണിചേർന്ന്

      നാളെയുടെ നല്ല നാമ്പുകളാകാൻ      

ഗവ ആർ എസ്ആർ വി  എൻ എസ് എസ് ചുണക്കുട്ടികൾ  



 ജൂൺ 26-അന്താരാഷ്ട്ര ലഹരി ദിനത്തോ ടനു ബ ന്ധിച്ച് സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞപ്രിൻസിപ്പൽ ശ്രീ ജോൺ ജോഫി ചൊല്ലിക്കൊടുത്തു അതിനോടനുബന്ധിച്ച് റാലി, മൂകാഭിനയം എന്നിവ നടത്തി. റാലി പിടിഎ പ്രസിഡണ്ട് ശ്രീ ദിലീപ്  ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ പരിസരങ്ങളിൽ മൈം നടത്തുകയും വാഹനങ്ങളിലും കടകളിലും പുകവലിക്കെതിരായ സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തു.'
 

Tuesday, September 25, 2018

പ്രദർശന വിപണന മേള









  
എൻ എസ് എസ് ദിനാഘോഷത്തോടനുബന്ധിച്ച് വളണ്ടിയേഴ്സ് തയ്യാറാക്കിയ അച്ചാറുകൾ, ചവുട്ടികൾ ചൂലുകൾ എന്നിവയുടെ പ്രദർശനവും വില്പനയും





  



Monday, September 24, 2018

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ആയിരം കണ്ണുകൾക്ക്  പ്രകാശമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ്



പാലക്കാട് അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹായത്തോടെ ഗവ .ആർ .എസ് .ആർ .വി .എച് .എസ് .എസ്  എൻ  എസ്  എസ് യൂണിറ്റ് നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി ദിലീപ്കുമാർ നിർവ്വഹിച്ചു അഹല്യ പ്രതിനിധി ശ്രീ മണികണ്ഠൻ പി ടി എ പ്രസിഡന്റ് ശ്രീ ദിലീപ് പ്രിൻസിപ്പൽ ശ്രീ ജോൺ ജോഫി മറ്റ് പി ടി എ അംഗങ്ങൾ ചടങ്ങിൽ സംസാരിച്ചു 300 ൽ അധികം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ നിന്ന് 10 പേരെ സൗജന്യ തിമിര ശസ്ത്രക്രിയക്ക് തിരഞ്ഞെടുക്കുകയും ചെയ്‌തു

Monday, September 10, 2018

കരുതൽ

                  ദുരിതത്തിൽ സ്വാന്തനമായി                               എൻ എസ് എസ് 



17.8.2018 സ്കൂളിനടത്തുള്ള തയ്യൂർ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും അവശ്യ സാധനങ്ങൾ എത്തിച്ച് അവരൊടൊപ്പം ചെലവഴിക്കുകയും ചെയ്തു.



27.7.18-- '. ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടു പോകുന്നതിനായി അവശ്യസാധനങ്ങൾ ശേഖരിക്കുകയും 31.7.18 ന് പെരിയമ്പലത്ത് വെച്ച് നടന്ന ജില്ലാ പരിപാടിയായ കരുതൽ "പ്രോഗ്രാമിൽ എത്തിക്കുകയും വളണ്ടിയേഴ്സ് പങ്കാളികളാകകയും  

28 '8 '2018 ന് വലപ്പാട് റിലീഫ് ക്യാമ്പിലെ ജില്ലാ പരിപാടിയിൽ പങ്കെടുക്കുകയും തുടർന്ന് പ്രളയബാധിത പ്രദേശമായ കാട്ടൂരിലെ മാർക്കറ്റും പരിസരങ്ങളും ബ്ലീച്ചിംഗ്  വിതറി ശുചീകരണ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്സ് പങ്കാളികളാകുകയും ചെയ്തു