Saturday, August 24, 2019

സ്വച്ഛത 


01 -08 -2019 ന് സ്വച്ഛതയുടെ ഭാഗമായി ക്യാമ്പസ് ക്ലീനിംഗ് എല്ലാ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി .

ഉപദേശക   സമിതി യോഗം 

08 -07 -2019 ന് ഉപദേശക സമിതി യോഗം പി ടി എ പ്രസിഡെന്റ് ദിലീപ് കുമാറിൻറെ അദ്ധ്യക്ഷതയിൽ  നടന്നു .

ഒന്നാoഘട്ട വിളവെടുപ്പ്

പച്ചക്കറി വിളവെടുപ്പ് 

24 / 8 / 2019  ഒന്നാംഘട്ട  പച്ചക്കറി വിളവെടുപ്പ് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ  ജോൺ ജോഫി സാറിൻറെ സാനിധ്യത്തിൽ വിളവെടുപ്പ് നടത്തി.  .എൻഎസ്എസ് വോളണ്ടീയേഴ്സിൻറെ കഠിനപരിശ്രമത്തിൻറെ ഫലമായ പച്ചക്കറി വിളവെടുത്തു .ആരോഗ്യവും വിഷമില്ലാത്ത ഭക്ഷണം ലക്ഷ്യമിട്ട് എൻ എസ് എസ് വോളണ്ടീയേഴ്സ് പച്ചക്കറി സ്കൂൾ അടുക്കളയിലേക്ക് കൈമാറി .

ഓണത്തിന്  ഒരു മുറം പച്ചക്കറി 

 

12 -06 -2019 ന്  ഓണത്തിന് ഒരു മുറം പച്ചക്കറിക്കുള്ള കൃഷി ആരംഭിച്ചു .

രണ്ടാം ഘട്ട കപ്പ കൃഷി

രണ്ടാം ഘട്ട കപ്പ കൃഷി ആരംഭിച്ചു

24 / 8 / 2019 രണ്ടാം ഘട്ട കപ്പ കൃഷി എൻ എസ് എസ് വോളണ്ടീയേഴ്സിൻറെ നേതൃത്വത്തിൽ ആരംഭിച്ചു .ആരോഗ്യവും വിഷമില്ലാത്ത ഭക്ഷണവും ലക്ഷ്യമിട്ടാണ് എൻ എസ് എസ് വോളണ്ടീയേഴ്സ് കപ്പ കൃഷി ആരംഭിച്ചത് . .

 

 

ഒന്നാംഘട്ട  വിളവെടുപ്പ് 

19 -08 -2019 ന് എല്ലാ  പി ടി എ അംഗങ്ങളുടേയും സാന്നിധ്യത്തിൽ ഒന്നാഘട്ട  വിളവെടുപ്പ് നടത്തി .
 

 

 

 

 

 

 

ചിങ്ങത്തിൽ കർഷകൻറെ  കൈകോർത്ത്

ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ചങ്ങഴിക്കോടൻ വാഴ കൃഷി നടത്തി പ്രസിദ്ധനായ വേലുക്കുട്ടിനായരെ മികച്ച കർഷകനായി ആദരിച്ചു .എൻ എസ് എസ് വോളണ്ടീയേഴ്സ് വാഴത്തോട്ടം സന്ദർശിച്ചു .

PATHILA PRADARSANAM

കർക്കിടകത്തിൻറെ  പ്രാധാന്യം വിളിച്ചോതിക്കൊണ്ട് എൻ എസ് എസ്

05 -08 -2019 ന് കർക്കിടകമാസത്തിൻറെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരിക്കുന്നതിനായി സ്കൂളിൽ പത്തിലകളുടേയും ദശപുഷ്പത്തിൻറെയും പ്രദർശനം നടത്തി .പ്രിൻസിപ്പൽ ജോൺ ജോഫി സർ ഉദ്ഘാടനം ചെയ്തു ,ഔഷധക്കഞ്ഞി വിതരണം ചെയ്യുകയും ചെയ്തു .                                                                                             

 

Thursday, August 22, 2019

പാഥേയം

നന്മയുടെ വെള്ളിവെളിച്ചം തൂകി ....

3/ 8 / 2019 ഗവഃ രാജ സർ രാമവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ പാഥേയം എന്ന പരിപാടിയുടെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനത്തെ വയോധികർക്കും അനാഥർക്കും ഒരുനേരത്തെ ഭക്ഷണം നൽകി .

MANAVAM

മാനവം


27 -7 -2019 ന് ദേശമംഗലം സ്കൂളിൽ   വച്ച് നടന്ന എൻ എസ് എസ് ൻറെ സംസ്ഥാനതല ഉദ്ഘാടനം  വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രൻ സർ നിർവ്വഹിച്ചു

ADMISSION HELP DESK

ഏകജാലക പ്രവേശനത്തിന് സഹായകമായി എൻ എസ് എസ്

 വൊളണ്ടിയേഴ്സ്

14 -05 -2019 ന് +1  ഏകജാലക പ്രവേശനത്തിൻറെ ഭാഗമായി എൻ എസ് എസ് വൊളണ്ടിയേഴ്സ് അഡ്മിഷൻ ഹെൽപ് ഡെസ്‌ക്കായി  പ്രവർത്തിച്ചു

  

കുടനിർമ്മാണം

സ്വയം  പര്യാപ്ത്തത നേടിക്കൊണ്ട് എൻ എസ് എസ് 

വോളണ്ടീയേഴ്സ് 

 

         06-07-2019 ന്  കുടനിർമാണത്തിലൂടെ സ്വയം പര്യാപ്ത്തത നേടിക്കൊണ്ടും കഴിവുകളെ ഉണർത്തിക്കൊണ്ടും  എൻ എസ് എസ് വൊളണ്ടിയേഴ്സ് കുടനിർമ്മാണ പരിശീലനംപൂർത്തീകരിച്ചു .സംസ്‌കൃത അദ്ധ്യാപിക ഷീല ടീച്ചര് ഉദ്ഘടനം നിർവ്വഹിച്ചു .

LED ,TUBELIGHT NIRMMANAM

സ്വയം പര്യാപ്ത്തത നേടിക്കൊണ്ട് എൻ എസ് എസ് വൊളണ്ടിയേഴ്സ് 

06 -07 -2019 ന് വിദ്യാ എഞ്ചിനീയർറിംഗ്‌ കോളേജ്‌ജിൽ വെച്ച് എൻ എസ് എസ്  പി ഒ അനിൽ സർ ,എൽ ഇ ഡി ബൾബ് ,ട്യൂബ് ലൈറ്റ് ,സ്‌റ്റാർ ,എന്നിവ  നിർമ്മിക്കാൻ പരിശീലനം നൽകി .

 
















വായനാദിനം

വായനയുടെ വാതായനം തുറക്കാം

 19 / 6 /2019  വായനാദിനത്തിൽ വായനയിലൂടെ അറിവിന്റെ പുൽനാമ്പുകൾ നട്ടുകൊണ്ട് എൻ എസ് എസ് വോളണ്ടീർമാരുടെ വായനാ സന്ദേശവും ത്രസിപ്പിക്കുന്ന അറിവുകൾ നൽകിക്കൊണ്ട് വായനാദിനം ആഘോഷിച്ചു .

നവാഗതർക്ക് സ്വാഗതം

 പുത്തൻപ്രതീക്ഷകളുടെ  പുൽനാമ്പുകൾക്ക് സ്വാഗതം

14-06-2019 ന് വൊളണ്ടിയേഴ്സ്  നിർമ്മിച്ച പേപ്പർ ബാഗുകളും, പേപ്പർ പേനകളും ,ആശംസാകാർഡുകളും നൽകി  സ്ഥാപനമേധാവി ജോൺ ജോഫി സർ  നവാഗതരെ സ്വാഗതം ചെയ്തു .

 

 

Saturday, August 17, 2019

YOGA DAY

ആരോഗ്യത്തിൻ കൈവഴിയിലൂടെ

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗാചാര്യ ഷീല ടീച്ചറുടെ നേതൃത്വത്തിൽ യോഗഅഭ്യസിപ്പിക്കുകയും ബുദ്ധി വികാസത്തിനായി ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു                                                                                                                                                                                                                                                                                                                                                                                                                                                                                                                                    

 

പുകയിലവിരുദ്ധ ദിനം - 31/5 / 2019

കൈക്കോർത്ത്‌ എൻ എസ് എസ് 

പൊരുതി പുകയിലക്കെതിരെ 

പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പ്രതിജ്ഞ പ്രിൻസിപ്പൽ ഡോ .ജോൺ ജോഫി സർ ചൊല്ലിക്കൊടുത്തു .നാട്ടുക്കാരെ ബോധവൽക്കരിക്കാനായി റാലി നടത്തുകയും സ്ഥാപനങ്ങളിലും ,വാഹനങ്ങളിലും ,വീടുകളിലും സ്‌റ്റിക്കറുകൾ ഒട്ടിക്കുകയും ചെയ്തു  . 
 

Friday, August 2, 2019

HARITHA GRAMAM

മഴക്കാല  പൂർവ്വശുചീകരണവും

  മഴക്കുഴി നിർമ്മാണവും 

27-05-2019 ൽ  മഴക്കാല  പൂർവ്വ ശുചീകരണം ഹരിതഗ്രാമമായ പഴവൂരിൽ വാർഡ് മെമ്പർ ചന്ദ്രൻ ,ശശി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
28 -5 -2019 ൽ മഴക്കുഴിനിർമ്മാണം വാർഡ്‌മെമ്പർ ചന്ദ്രൻ സർ  നിർവ്വഹിച്ചു .50 മഴക്കുഴികൾ നിർമ്മിച്ചു നൽകി .

 

 

Campus cleaning

                                                                                                                                                    2019 -2020                                           ഹരിതാപമാക്കി ഹരിതവിദ്യാലയം 

     ഈ അദ്ധ്യായനവർഷത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്
എൻ എസ് എസ് വോളണ്ടീയേഴ്‌സ്‌ 10 -5 -2019ൽ  വിദ്യാലയം  ശുചീകരിച്ചു .